കാസർകോട് പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു.ഏഴാംമൈല്‍ കായലടുക്കത്തെ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് റിസാനാണ് മരിച്ചത്.ഇന്ന് രാവിലെയായിരുന്നു സംഭവം. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാൻ അമ്മ അടുക്കളയിൽ പോയ സമയത്താണ് പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണത്.ഉടന്‍ കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *