മമ്മൂട്ടി – ലിജോ ജോസ് പെല്ലിശേരി ടീമിന്‍റെ നന്‍പകല്‍ നേരത്ത് മയക്കം സിനിമയെ പ്രശംസിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ എന്നാണ് സംവിധായകൻ ചിത്രത്തെ വർണ്ണിച്ചത്. മനോഹരമായി ലിജോ ജെയിംസിന്റെയും സുന്ദരത്തിന്റെയും കഥ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന അഭിനയം ഒരിക്കൽ കുടി കാണാനായതിലെ സന്തോഷവും സത്യൻ അന്തിക്കാട് പ്രകടിപ്പിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അഭിനന്ദനം.പണ്ട് ‘മഴവിൽക്കാവടി’യുടെ ലൊക്കേഷൻ തേടി നടന്ന കാലത്ത് പഴനിയിലെ ഗ്രാമങ്ങൾ താന്‍ കണ്ടിട്ടുണ്ടെന്നും ചോളവയലുകളും ഗ്രാമവാസികൾ ഇടതിങ്ങിപ്പാർക്കുന്ന കൊച്ചു വീടുകളും, രാപകലില്ലാതെ അലയടിക്കുന്ന തമിഴ്പാട്ടുകളും ഒത്തുചേര്‍ന്ന ആ ഗ്രാമഭംഗി മുഴുവൻ ലിജോ ഒപ്പിയെടുത്തിരിക്കുന്നുവെന്ന് സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടു.

ജെയിംസിന്റെ നാടകവണ്ടി ഗ്രാമം വിട്ടുപോകുമ്പോൾ പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളർത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സിൽ! ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ്സു നിറഞ്ഞ സ്നേഹം.”സത്യൻ അന്തിക്കാട് കുറിച്ചു.മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം.
രാജ്യാന്തര ചലച്ചിത്ര മേളയിൽ നിറഞ്ഞ കൈയ്യടിയും സ്വീകാര്യതയും നേടിയ ചിത്രം ജനുവരി 19നാണ് തിയേറ്ററുകളിൽ എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *