
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ പ്രവർത്തനത്തിനായി
കോഴിക്കോട് ബീച്ചിലെ കെടിഡിസി റസ്റ്റോറന്റിന്റെ പ്രവർത്തനം ഭാഗികമായി നിർത്തിവെച്ചത് ദൂരുഹതയേറുന്നു. സംസ്ഥാന സർക്കാറിന് മികച്ച വരുമാനം ലഭിക്കുന്ന സമയത്താണ് വളരെ ചുരുങ്ങിയ വാടകയ്ക്ക് ഡിസി
ബുക്സിന് ഹോട്ടൽ കൈമാറിയത്. ജീവനക്കാരും മാനേജ്മെൻ്റും വാടകയ്ക്ക് നൽകുന്നതിനെ ശക്തമായി എതിർത്തെങ്കിലും ഉന്നതതലത്തിലെ സമ്മർദ്ദം മൂലം ജീവനക്കാരും മാനേജ്മെന്റും നിസ്സഹായരായി.
കഴിഞ്ഞവർഷം മുകൾഭാഗം ഡിസിക്ക് വാടക കൊടുത്തിരുന്നു എന്നാൽ കെടിഡിസി റസ്റ്റോറന്റിന്റെ
പ്രവർത്തനത്തെ ഇത് ബാധിച്ചിരുന്നില്ല. ആ സമയത്ത് റസ്റ്റോറന്റിന് മികച്ച വരുമാനവും ലഭിച്ചിരുന്നു. റസ്റ്റോറന്റ് പ്രവർത്തിക്കുന്ന കെട്ടിടം വാടക കൊടുക്കാതെ തന്നെ കടപ്പുറത്ത് താൽക്കാലികമായി ഉണ്ടാക്കുന്ന ടെൻഡുകളിൽ ഇതിനേക്കാൾ മികച്ച സൗകര്യം ഏർപ്പെടുത്താം എന്നിരിക്കെ കെടിഡിസിയുടെ പ്രവർത്തനം നിർത്തിവെപ്പിച്ചതിൽ ദുരൂഹതയുണ്ട്. ഫെസ്റ്റിവൽ ഗ്രൗണ്ടിൽ സ്വകാര്യ ഹോട്ടലിന്റെ ഫുഡ് കോർട്ട് ഗംഭീരമായ സംവിധാനങ്ങളോടുകൂടി ലക്ഷക്കണക്കിന് രൂപയുടെ ബിസിനസ് ചെയ്യുമ്പോഴാണ് മുവായിരത്തോളംത്തോളം സ്ക്വയർ ഫീറ്റുള്ള സർക്കാരിന്റെ കെടിഡിസി റസ്റ്റോറന്റിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചത്. സംഘാടകർ 150 സ്ക്വയർ ഫീറ്റ് തട്ടുകട നടത്താൻ കെടിഡിസിക്ക് മുൻവശത്ത് കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ കെടിഡിസിക്കും സർക്കാരിനും നഷ്ടം വരുത്തുന്ന ഈ നടപടിക്ക് ജീവനക്കാരിൽ നിന്ന് കടുത്ത പ്രതിഷേധമുയരുന്നുണ്ട്.