കൊച്ചി: സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ പരാതിയുമായി വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ അംഗം രോഹിണിയാണ് ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്. പോക്‌സോ കേസില്‍ അടക്കം പ്രതികളായവരെ ഉണ്ണികൃഷ്ണന്‍ സംരക്ഷിക്കുന്നുവെന്നാണ് രോഹിണിയുടെ ആരോപണം.
വിവിധ കേസുകളില്‍ പെട്ട ആരോപണവിധേയരെ ഫെഫ്കയില്‍ നിന്ന് പുറത്താക്കണമെന്ന് രോഹിണി ഇതിന് മുന്‍പ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതില്‍ യാതൊരു നടപടിയും ഉണ്ടായില്ല. കുറ്റക്കാരെ സംരക്ഷിക്കുന്ന രീതിയാണ് ബി ഉണ്ണികൃഷ്ണന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ സ്വീകരിച്ചിരിക്കുന്നത് എന്നാണ് രോഹിണിയുടെ ആരോപണം. ബി ഉണ്ണിക്കൃഷ്ണനെതിരെ നിര്‍മ്മാതാവ് സാന്ദ്രാതോമസ് അടക്കം കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്ത് വന്നിരുന്നു.