റഷ്യയുടെ ഉക്രൈന്‍ അധിനവേശത്തിനിടെ ചർച്ചയായി ഉക്രൈന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും പങ്കുവെച്ച ഒരു മീം.യുക്രൈനെ ആക്രമിച്ച റഷ്യൻ ഭരണാധികാരിയായ വ്ലാദിമിർ പുതിനെ നാസി നേതാവായ അഡോൾഫ് ഹിറ്റ്ലർ തഴുകുന്ന രീതിയിലാണ് ചിത്രം. ‘ഇത് വെറുമൊരു മീം മാത്രമല്ല, ഇത് ഞങ്ങളും നിങ്ങളും ഉള്‍പ്പെടുന്ന യാഥാര്‍ത്ഥ്യമാണ്’ എന്ന കുറിപ്പും ഉക്രൈന്‍ ഇതിനോടൊപ്പം പങ്കുവെച്ചിരുന്നു. പുതിൻഹിറ്റ്ലറാണ് എന്ന മുദ്രാവാക്യവും പ്ലക്കാർഡുകളുമായി മോസ്‌കോയില്‍ ആയിരങ്ങൾ പ്രതിഷേധിച്ചിരുന്നു.

പ്രക്ഷോഭകാരികളെ പോലീസിനെ ഉപയോഗിച്ച് നേരിട്ട റഷ്യന്‍ സര്‍ക്കാര്‍ നിരവധി പേരെ അറസ്റ്റ് ചെയ്ത് നീക്കിയതായാണ് വിവരം.രാജ്യസുരക്ഷയ്ക്കു വേണ്ടിയാണ് സൈനികനടപടിയെന്ന പുടിന്റെ വാദം പ്രതിഷേധക്കാർ തള്ളി. കിഴക്കൻ യുക്രെയ്നിലെ റഷ്യൻ വംശജരെ യുക്രെയ്ൻ സൈന്യം കൂട്ടക്കൊല ചെയ്യുന്നതു തടയണമെന്നും അവർ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *