ജില്ലയിൽ ഇന്ന് 273 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്പർക്കം വഴി 269 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 4 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4154 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 721 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 3153 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 5215 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5987 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

നിലവിൽ ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി.കൾ എന്നിവിടങ്ങളിൽ ചികിത്സയിലുളളവർ :

സർക്കാർ ആശുപത്രികൾ – 102
സ്വകാര്യ ആശുപത്രികൾ – 163
സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ – 9
വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ – 2607

Leave a Reply

Your email address will not be published. Required fields are marked *