കുതിരവട്ടം പപ്പു വിടവാങ്ങിയിട്ട് ഇന്ന് 23 വര്‍ഷം തികയുകയാണ്. അദ്ദേഹത്തിന്റെ മകനും നടനുമായ ബിനു പപ്പു തന്റെ ഓര്‍മകള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. അച്ഛന്‍ ഇപ്പോഴും തന്റെ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്നും ഓരോ ദിവസവും അദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ടെന്നും ബിനു ഫേസ്ബുക്കില്‍ കുറിച്ചു.

“അച്ഛാ, നിങ്ങളോട് സംസാരിക്കാനും എന്റെ ദിവസത്തെ കുറിച്ച് പറയാനും കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നു. നിങ്ങളെ എനിക്ക് എല്ലാ ദിവസവും മിസ് ചെയ്യുന്നുണ്ട്. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു”, എന്നാണ് ബിനു പപ്പു കുറിച്ചത്. പിന്നാലെ നിരവധി പേർ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവച്ച് കമന്റുകളിൽ ചേർന്നു.

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹമാണ് പപ്പു അഭിനയിച്ച അവസാന സിനിമ. തുടര്‍ന്ന് 2000ത്തില്‍ ആരോഗ്യപരമായ ചില കാരണങ്ങളെ തുടര്‍ന്ന് അദ്ദേഹം മരണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *