പരിശോധന വ്യാപകമാക്കണം… കൊവിഡ് ജാഗ്രതാ നിര്‍ദേശവുമായി വീണ്ടും കേന്ദ്രം

0

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വര്‍ധിക്കുന്നതിനിടെ വീണ്ടും ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പുതിയ ജാഗ്രതാ നിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് പരിശോധന കുറഞ്ഞെന്ന് മന്ത്രാലയം നിരീക്ഷിച്ചു. ഹോട്‌സ്‌പോട്ട് തിരിച്ചറിഞ്ഞ് വൈറസിന്റെ വ്യാപനം തടയണം എന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി, ചില സംസ്ഥാനങ്ങളില്‍ കൊവിഡ് പരിശോധന കുറഞ്ഞ് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിലവിലെ ടെസ്റ്റിംഗ് ലെവലുകള്‍ അപര്യാപ്തമാണ് എന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ചില സംസ്ഥാനങ്ങള്‍ സെന്‍സിറ്റീവ് കുറഞ്ഞ ആര്‍എടികളെ വളരെയധികം ആശ്രയിക്കുന്നുണ്ട് എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here