കെൽട്രോണിൽ അവധിക്കാല കോഴ്സുകൾ
തിരുവനന്തപുരം പാളയം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിങ് കോഴ്സുകൾ, വെബ് ഡിസൈനിങ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങി വിവിധ കോഴ്സുകളിലേയ്ക്കുള്ള അഡ്മിഷനുകളാണ് ആരംഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക്: 0471 2337450, 8590605271.
ഐടി സ്റ്റാഫ് ഒഴിവ്
ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഐ.ടി സ്റ്റാഫ് തസ്തികയിൽ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന താത്കാലിക ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദവും, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ/ ഐ.ടി യും 3 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 01.01.2023 ൽ 25 – 45 വയസ് (നിയമാനുസൃത വയസിളവ് അനുവദീയം). ശമ്പളം: 12,000 രൂപ (Consolidated pay).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഏപ്രിൽ 17നു മുമ്പ് പേര് രജ്സ്റ്റർ ചെയ്യണം