ബോക്സ് ഓഫിസിൽ തരംഗം സൃഷ്ടിക്കാനെത്തുന്ന സ്റ്റൈൽ മന്നന്റെ ജയിലർ നേരെത്തെയെത്തുമെന്ന് അണിയറ പ്രവർത്തകർ. വിനായക ചതുർത്ഥിയ്ക്ക് റിലീസ് ഉണ്ടാകുമെന്ന റിപ്പോർട്ട് തള്ളിയാണ് രജനികാന്ത് ചിത്രത്തിന് പുതിയ തീയതി പുറത്തുവരുന്നത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ആഗസ്റ്റ് പത്തിനാകും ചിത്രമെത്തുക.

രണ്ട് വർഷത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന രജനി കാന്ത് സിനിമ സസ്പെൻസ് ത്രില്ലറാണ്. രജനികാന്ത് ഇതുവരെ അവതരിപ്പിക്കാത്ത വേഷമാണ് ജയിലറിലേത്.

മോഹൻലാൽ, ശിവ രാജ്‌കുമാർ, ജാക്കി ഷ്‌റോഫ്, സുനിൽ ഷെട്ടി തുടങ്ങി ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളാണ് ചിത്രത്തിലെ നിർണായക വേഷങ്ങളിലെത്തുന്നത്. തമന്ന, രമ്യാ കൃഷ്ണൻ, വസന്ത് രവി, റെഡിൻ കിംഗ്‌സ്‌ലി എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളികൾക്ക് ആവേശമാകാൻ മോഹൻലാൽ-രജനി സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് വിവരം.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ്കുമാറാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *