കൊച്ചി: വൈറ്റ്‌ കോളർ ഡ്രഗ്‌ പാർട്ടി കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. മുഖ്യസൂത്രധാരൻ കെവിൻ ബി മാത്യുവിന്റെ സംഘത്തിൽ കൂടുതൽ പേർ ഉള്ളതായി പൊലീസ് വ്യക്തമാക്കുന്നു. കേസിൽ പള്ളുരുത്തി സ്വദേശി പി എം ഷമീർ നേരത്തെ അറസ്‌റ്റിലായിരുന്നു. കെവിന്റെ വിദേശയാത്രകളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തും.

കൊച്ചി ആഡംബര ഹോട്ടലിൽ ലഹരി പാർട്ടി കേസിൽ പിടിയിലായ കെവിൻ വമ്പൻ സ്രാവെന്ന് പൊലീസ് മുമ്പേ തന്നെ വ്യക്തമാക്കിയിരുന്നു. നൈറ്റ് പാർട്ടികളിലെ പ്രധാന ഡ്രഗ് ഡീലറാണ് ഇയാളെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം മാത്രം കെവിൻ നടത്തിയത് 22 ലക്ഷം രൂപയുടെ ലഹരി ഡീലുകൾ. പ്രതി ഇടയ്ക്കിടെ തായ്ലാൻഡ് അടക്കം സന്ദർശിച്ചു. അറസ്റ്റിലായപ്പോഴും കെവിന്റെ പക്കൽ നിന്ന് ലഹരി പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ വർഷവും ഡാൻസാഫിന്റെ പിടിയിലായി.

എറണാകുളം വാഴക്കാലയിലാണ് വൻ രാസ ലഹരി വേട്ട നടന്നത്.100 ഗ്രാമിന് മുകളിൽ മെത്ത ഫിറ്റമിനും എംഡിഎംഎയും ഇയാളുടെ കൈവശത്ത് നിന്ന് കണ്ടെടുത്തു. സംഭവത്തിൽ തൊടുപുഴ സ്വദേശി കെവിനാണ് പിടിയിലായത്. കൊച്ചി ഡെൻസാഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രാസ ലഹരി പിടികൂടിയത്.

വാഴക്കാല മൂലേപ്പാടം റോഡിലെ എം കെ ലൈനിൽ ഉള്ള ഡ്രീം ഫ്ലവർ ഫ്ലാറ്റിൽ നിന്നുമാണ് രാസലഹരി കണ്ടെത്തിയത്. സംഭവത്തിൽ തൊടുപുഴ സ്വദേശി കെവിനെ അന്വേഷണസംഘം പിടികൂടി. 100 ഗ്രാമിന് മുകളിൽ മെത്ത ഫിറ്റമിൻ, എംഡിഎംഎ, എക്സറ്റസി 90 ഗുളികകൾ എന്നിവ ഫ്ലാറ്റിൽ നിന്നും കണ്ടെത്തി. ഇതിനുപുറമേ പ്രതിയിൽ നിന്നും മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതായ ഒരു ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. മാർച്ച് മാസം കടവന്ത്ര പോലീസ് സ്റ്റേഷനിൽ പിടികൂടിയ നാർക്കോട്ടിക് കേസിലെ പ്രതികൾക്ക് രാസ ലഹരി എത്തിച്ച് നൽകിയത് കെവിനാണ്.

Leave a Reply

Your email address will not be published. Required fields are marked *