ഏറെ നാളുകൾക്ക് ശേഷം പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ കങ്കണ റണൗട്ടിന്റെ ഏറ്റവും പുതിയ ചിത്രം ധാക്കഡ് അഭിമുഖീകരിക്കുന്നത്. കനത്ത പരാജയത്തെ. ഈ മാസം 20-ന് റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ വെറും രണ്ടുകോടി രൂപയേ ബോക്സ്ഓഫീസിൽ നിന്ന് നേടാനായുള്ളൂ.
നൂറുകോടിക്കടുത്താണ് ചിത്രത്തിന്റെ ആകെ നിർമാണച്ചെലവ് ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ മോശം അഭിപ്രായങ്ങളായിരുന്നു എത്തിയത്. എന്നാൽ അതേസമയം ധാക്കഡിനൊപ്പം റിലീസ് ചെയ്ത കോമഡി ചിത്രമായ ‘ഭൂൽ ഭുലയ്യ 2’വിന് ഭേദപ്പെട്ട അഭിപ്രായങ്ങളും ലഭിച്ചിരുന്നു. ചിത്രം ഒമ്പത് കോടിക്ക് മേൽ കളക്ഷൻ നേടുകയും ചെയ്തു. ഇതും കങ്കണ ചിത്രത്തിന്റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്.
ട്രെയിലർ പുറത്തുവന്നപ്പോൾത്തന്നെ ചിത്രം വിജയിക്കില്ല എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇത് ശരിവെയ്ക്കുന്നതായി ചിത്രത്തിന്റെ പ്രകടനം. റിലീസ് ദിവസം തന്നെ മോശം അഭിപ്രായമാണ് ധാക്കഡിന് ലഭിച്ചത്. കങ്കണയുടെ കരിയറിലെ തുടർച്ചയായ എട്ടാം ചിത്രമാണ് ഇപ്പോൾ പരാജയപ്പെട്ടിരിക്കുന്നത്. ഇതിന് മുമ്പ് പുറത്തിറങ്ങിയ കാട്ടി ബാട്ടി, റങ്കൂൺ, സിമ്രാൻ, മണികർണിക, ജഡ്ജ്മെന്റൽ ഹേ ക്യാ, പങ്ക, തലൈവി എന്നീ സിനിമകൾ ബോക്സ്ഓഫിസിൽ തകർന്നടിഞ്ഞിരുന്നു.ധാക്കഡിന്റെ പരാജയം കങ്കണയുടെ അടുത്ത ചിത്രങ്ങളെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കങ്കണയെ കേന്ദ്ര കഥാപാത്രമാക്കി സിനിമയെടുക്കാനിരുന്ന പലരും ഇതോടെ പിന്മാറുന്നുവെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്.
