തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷയിൽ 82.95 % വിജയം. 2023 ജൂൺ 23 മുതൽ സേ പരീക്ഷകൾ നടത്തും. വിജയശതമാനത്തിൽ 0.92 ശതമാനം കുറവ്.

വൈകീട്ട് നാലു മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.

http://www.keralaresults.nic.in
http://www.prd.kerala.gov.in
http://www.result.kerala.gov.in
http://www.examresults.kerala.gov.in
http://www.results.kite.kerala.gov.in

മൊബൈൽ ആപ്:SAPHALAM 2023,iExaMS – Kerala, PRD Lives

സയന്‍സിന് 87.31 ശതമാനവും കൊമേഴ്‌സിന് 82.75 ശതമാനവും ഹ്യുമാനിറ്റീസിന് 71.93 ശതമാനവുമാണ് വിജയശതമാനം. ഇത്തവണ 4,32,436 വിദ്യാര്‍ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്. സയന്‍സ് വിഷയത്തില്‍ 1,93,544 ഉം ഹ്യൂമാനിറ്റീസില്‍ 74,482 ഉം കൊമേഴ്‌സില്‍ 1,08, 109 ഉം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.

28,495 വിദ്യാര്‍ഥികളാണ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 83.87 ശതമാനവും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 78 .26 ശതമാനവുമായിരുന്നു വിജയം.

Leave a Reply

Your email address will not be published. Required fields are marked *