കൊച്ചി കടലിൽ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്നറുകൾ കടലിൽ വീണിട്ടുണ്ടാകാം എന്ന് വിലയിരുത്തൽ. മൂന്ന് കിലോമീറ്റർ വേഗത്തിലാണ് ഇത് കടലിൽ ഒഴുകി നടക്കുന്നത്. കപ്പലിലെ ഇന്ധനമായ എണ്ണയും ചോർന്നെന്നും രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണ തടയാൻ നടപടി സ്വീകരിച്ചുവരികയാണെന്നും സർക്കാർ അറിയിച്ചു.കണ്ടെയ്നറുകൾ എത്താൻ സാധ്യത കൂടുതൽ ആലപ്പുഴ തീരത്താണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 643 കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്. 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കളുണ്ടായിരുന്നത്. കണ്ടെയ്‌നറുകൾ വീണ്ടെടുക്കാൻ രണ്ടു കപ്പലുകളുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. മലിനീകരണ നിയന്ത്രണ സംവിധാനമുള്ള ICG സക്ഷം മേഖലയിൽ നിരീക്ഷണം തുടരുന്നു. കപ്പലിലെ നാവികരെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *