കോഴിക്കോട്: രാജ്യത്തെ ഏറ്റവും വിശ്വസനീയമായ നീറ്റ്, നെറ്റ് പരീക്ഷയില്‍ ക്രമക്കേട് നടത്തി വിദ്യാര്‍ഥി വിരുദ്ധ നയങ്ങളുമായി മുന്നാട്ട് പോകുന്ന കേന്ദ്ര ഗവണ്‍മെന്റ് നയങ്ങള്‍ക്കെതിരെ എം എസ് എഫ് ദേശീയ കമ്മിറ്റി
സംഘടിപ്പിച്ച രാജ്യ വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് ഐ ഐ എം ന് മുന്നില്‍ കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം മുസ്ലി ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു.
നീറ്റ്, നെറ്റ് പരീക്ഷ കേന്ദ്ര ഗവണ്‍മെന്റ് പകല്‍ കൊള്ളയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് സമയം റിസള്‍ട്ട് പബ്ലിഷ് ചെയ്തു, ഈ കൊള്ള മറച്ചു പിടിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ശ്രമിച്ചത് ഗൗരവത്തില്‍ കാണും എന്നും ഇന്ന് ഇന്ത്യ മുന്നണിയുടെ നേതൃത്വത്തില്‍ പാര്‍ലിമെറ്റില്‍ അവതരിപ്പിച്ച് മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശകതമായ പ്രക്ഷോഭം ഗവര്‍മെന്റ് നേരിടേണ്ടി വരുമെന്ന് അദ്ദേഹം താക്കീത് ചെയ്തു.
പരിപാടിയില്‍ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിക് ചെലവൂര്‍, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ലത്തീഫ് തുറയൂര്‍, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട്, മുസ്ലിം ലീഗ് നിയോജകമണ്ഡലം ട്രഷറര്‍ ഒ. ഉസ്സൈന്‍, സെക്രട്ടറി ഷൌക്കത്ത് അലി, പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി ബാബുമോന്‍ സംസാരിച്ചു.
എംഎസ്എഫ് നിയോജകമണ്ഡലം പ്രസിഡന്റ് ജുനൈദ് അധ്യക്ഷനായ പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഷിഹാദ് സ്വാഗതവും, വൈസ് പ്രസിഡന്റ് റജീബ് നന്ദിയും പറഞ്ഞു. നിയോജകമണ്ഡലം എംഎസ്എഫ് നേതാക്കളായ നിസാം, മുസമ്മില്‍, യാസീന്‍, സഹദ് സി വി, അസ്ലം, സഹദ് പി എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.