കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ രണ്ട് മെമ്പര്‍മാരെ കോഴിക്കോട് കോടതി അസാധുവാക്കി. എതിരെ മത്സരിച്ച രണ്ടു പേരെ വിജയികളായും കോടതി പ്രഖ്യാപിച്ചു. കുന്ദമംഗലം പഞ്ചായത്തിലെ ഭരണസമിതിയിലേക്ക് 14/12/2020 തീയതി നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യൂ ഡി എഫ് സ്ഥാനാർത്ഥികളായി 10-ാം വാർഡ് ചെത്ത്കടവ് നിയോജക മണ്ഡലത്തിൽ മത്സരിച്ചു വിജയിച്ച ജിഷ ചോലക്കമണ്ണിൽ എന്നവ രുടെയും 14 ാം വാർഡ് കുന്ദമംഗലം നിയോജക മണ്‌ഡലത്തിൽ മത്സ രിച്ചു വിജയിച്ച പി.കൗലത്ത് എന്നവരുടെയും തെരഞ്ഞെടുപ്പ് ആണ് കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതി-II അസാധുവായി പ്രഖ്യാപി ച്ചത്. ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികളായി മത്സ രിച്ച ജിനിഷ കണ്ടിയിൽ, രജനി പുറ്റാട്ട് എന്നിവരെ 10, 14 വാർഡുക ളിലെ വിജയികളായി കോടതി പ്രഖ്യാപിക്കുകയും ചെയ്തു.2010-2015 കാലത്ത് പഞ്ചായത്ത് മെമ്പറായിരുന്ന ജിഷ ചോലക്കമ ണ്ണിൽ, പി കൗലത്ത് എന്നിവർ 2011-2012 കാലത്ത് പദ്ധതികൾ നിർവ്വിച്ച തിലും മറ്റും വരുത്തിയ വീഴ്‌ചകൾ ഓഡിറ്റ് വിഭാഗം റിപ്പോർട്ട് ചെയ്തി ട്ടുള്ളതും നഷ്ടം ഭരണസമതി അംഗങ്ങളിൽ നിന്ന് വസൂലാക്കാൻ നിർദ്ദേശിച്ചിട്ടുള്ളതും അപ്രകാരം ഓരോ അംഗത്തിനും 40259 രൂപ ബാധ്യത നിജപെടുത്തിയിട്ടുള്ളതുമാണ്. മേൽ ബാധ്യത മറച്ചുവെച്ചാണ് നോമിനേഷൻ സമർപ്പിച്ചത്. നോമിനേഷൻ്റെ സൂക്ഷ്‌മ പരിശോധന സമ യത്ത് ആക്ഷേപം ബോധിപ്പിച്ചെങ്കിലും റിട്ടേണിങ് ഓഫീസർ നോമിനേ ഷൻ സ്വീകരിക്കുകയാണ് ചെയ്‌തത്. തുടർന്ന് നൽകിയ തെരഞ്ഞെടുപ്പ് ഹരജി വിചാരണക്ക് ശേഷം ജിഷ ചോലക്കമണ്ണിൽ, പി കൗലത്ത് എന്നിവർക്ക് പഞ്ചായത്തിലേക്ക് അടവാക്കാൻ ബാധ്യതയുള്ളതായും ആയതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത ഇല്ല എന്ന് കണ്ട് വിജയിയായി പ്രഖ്യാപിച്ചത് അസാധുവാക്കി കൊണ്ട് കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് ജോമി അനു ഐസക്കാണ് ഉത്തരവിട്ട ത്. ഹരജിക്കാരിക്കു വേണ്ടി അഡ്വ.ബി.വി ദീപു, അഡ്വ.സോഷിബ എ.കെ, അഡ്വ. ശിൽപ ഇ.കെ എന്നവർ ഹാജരായി.

ജിഷ ചോലക്കമണ്ണിന്റെയും പി കൗലത്തിന്റെയും പേരില്‍ നേരത്തെ പഞ്ചായത്തില്‍ ഓഡിറ്റ് ഓപ്ഷന്‍ ഉണ്ടായിരുന്നു. പഞ്ചായത്തിന് നഷ്ടം വന്ന തുക അവരുടെ കൈയില്‍ നിന്ന് അടയ്ക്കാന്‍ വേണ്ടി വിധിച്ചിരുന്നു. എന്നാല്‍ പണം തിരിച്ചടയ്ക്കാതെ ആ വിവരം മറച്ച് വെച്ച് ഇവര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് എല്‍ഡിഎഫ്ഇവര്‍ക്കെതിരെ കോടതിയെ സമീപിച്ചു. ആ കേസിലാണ് വിധി വന്നത്.

2010 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ ഇവര്‍ മെമ്പര്‍മാരായ സമയത്ത് ഇവര്‍ക്ക് നേരെ ഓഡിറ്റ് ഓപ്ഷന്‍ വന്നത്. അതിന് ശേഷം പണം തിരിച്ച് അടയ്ക്കാതെ വീണ്ടും മത്സരിച്ച് വിജയിച്ചപ്പോള്‍ പരാതി നല്കിയത്. ഞങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്നുംഒന്നും വന്നില്ല അതിന് ശേഷമേ പ്രതികരിക്കാന്‍ കഴിയു എന്ന് പി കൗലത്ത് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *