ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം മിന്നൽ മുരളിയുടെ ചിത്രീകരണം അവസാനിച്ചു. ടൊവിനോ തന്നെയാണ് ചിത്രത്തിന്റെ ഫൈനൽ പാക്കപ്പ് വീഡിയോ പങ്കവെച്ചത്.
ഫൈനൽ പാക്കപ്പ്… ശരിക്കും പാക്കപ്പ് എന്ന് സംവിധായകൻ ബേസിൽ ജോസഫ് പറയുന്നതായും അണിയറപ്രവർത്തകർ കൈയടിക്കുന്നതും കാണാം. ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് അദ്ദേഹം വിശേഷങ്ങൾ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം കൊവിഡ് ഡി കാറ്റഗറിയിലുള്ള സ്ഥലത്താണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത് എന്നും ഇത് അനുവദിക്കില്ല എന്നും ആവശ്യപ്പെട്ട് തൊടുപുഴയ്ക്ക് സമീപം കുമാരമംഗലം നിവാസികൾ ചിത്രത്ത്തിനെതിരെ പ്രധിഷേധം ഉയർത്തിയിരുന്നു.
