കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.1985ൽ മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, ഭരതൻ സംവിധാനം ചെയ്ത ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ഗാനമാണ് ‘ന്നാ താൻ കേസ് കൊട്’ എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ വീണ്ടും സ്ക്രീനുകളിലേക്കെത്തുന്നത്. ഓ. എൻ. വി. കുറുപ്പ് രചിച്ച്, ഔസേപ്പച്ചൻ ഈണം നൽകിയ ഈ നിത്യഹരിത ഗാനം കുഞ്ചാക്കോ ബോബന്റെ ചുവടുകളോടെയാണ് എത്തിയിരിക്കുന്നത്.
”കാതോട് കാതോരം’ എന്ന സിനിമയിലെ ഒരായിരം വികാരങ്ങളാൽ പ്രേക്ഷകരെ ആകർഷിപ്പിച്ച ‘ദേവദൂതർ പടി’ എന്ന ഗാനം 37 വർഷങ്ങൾക്ക് ശേഷം ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പുനഃസൃഷ്ടിക്കാൻ പോവുകയാണെന്ന് അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. എന്റെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബനും മുഴുവൻ ടീമിനും എല്ലാ ആശംസകളും നേരുന്നു” മമ്മൂട്ടി കുറിച്ചു
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’, ‘കനകം കാമിനി കലഹം’ എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു’ ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ‘ഷെര്‍ണി’യുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു.