ലോക ചെസ് ചാമ്പ്യന്‍ഷിപ്പായ എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പില്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തി ലോക ചെസ്സില്‍ ചരിത്രം സൃഷ്ടിച്ച ഇന്ത്യയുടെ 17കാരനായ ചെസ് മാസ്റ്റര്‍ രമേശ് ബാബു പ്രഗ്നാനന്ദയെ അഭിനന്ദച്ച് മന്ത്രി വി ശിവന്‍കുട്ടി. ചെസിലെ നമ്പർ വൺ താരമായ മാഗ്നസ് കാൾസന് ഇനി ഉറക്കമില്ലാത്ത നാളുകളാണ് എന്ന് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

വി ശിവന്‍കുട്ടിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

‘ചെസിലെ നമ്പർ വൺ മാഗ്നസ് കാൾസന് ഇനി ഉറക്കമില്ലാത്ത നാളുകൾ. കാരണം ഇന്ത്യയിൽ നിന്ന് ഒരു കൊച്ചു പയ്യൻ താരമായി പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു. പ്രഗ്നാനന്ദ കാൾസനെ തോല്പിച്ചത് ഒരു തവണയല്ല, മൂന്ന് തവണ. അഭിനന്ദനങ്ങൾ പ്രഗ്നാനന്ദ’.

കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് തവണയാണ് ഈ 17കാരന്‍ കാൾസണെ പരാജയപ്പെടുത്തിയത്.തിങ്കളാഴ്ച രാവിലെയാണ് മത്സരം നടന്നത്.16ാം വയസ്സിലാണ് പ്രഗ‍്‍നാനന്ദ ആദ്യമായി കാൾസണെ പരാജയപ്പെടുത്തുന്നത്. അന്ന് തന്നെ ലോക ഒന്നാം നമ്പർ താരമായിരുന്നു കാൾസൺ. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഓൾലൈൻ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പായ എയർതിങ്സ് മാസ്റ്റേഴ്സിലായിരുന്നു കാൾസൺ പ്രഗ‍്‍നാനന്ദയോട് പരാജയപ്പെട്ടത്. മെയ് 20ന് ചെസ്സബിൾ മാറ്റേഴ്സ് ഓൺലൈൻ ടൂർണമെൻറിൽ വീണ്ടും പ്രഗ‍്‍നാനന്ദ ഞെട്ടിച്ചു. ഒരേ വർഷം തന്നെ ലോക ഒന്നാം നമ്പറുകാരമായ നോർവെ താരത്തിന് ഒരു കൗമാരക്കാരന് മുമ്പിൽ രണ്ടാമതും തോൽവി രുചിക്കേണ്ടി വന്നു.

ക്രിപ്റ്റോ കപ്പിലെ മത്സരത്തിൽ ഇരുവരും തമ്മിൽ കനത്ത പോരാട്ടമാണ് നടന്നത്. സമനിലയിലേക്ക് പോകുന്നുവെന്ന് തോന്നിപ്പിച്ചിടത്തു നിന്നാണ് പ്രഗ‍്‍നാനന്ദയുടെ ഒരു മൂവ് കളിയെ മാറ്റിമറിച്ചത്. ഇന്ത്യൻ താരത്തിൻെറ 40ാം മൂവാണ് നോർവെ താരത്തിനെ പ്രതിസന്ധിയിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *