വ്യക്തിബന്ധത്തിന്റെ ഒരനിർവ്വചനീയ പ്രവാഹമാണ് സൗഹൃദം. അത്രമേൽ മനോഹരമായ നല്ല നിമിഷങ്ങൾ ജീവിതത്തിൽ സംഭവിക്കുന്ന ഓർമ്മച്ചെപ്പുകൾ കൂടിയാണത്.ഇവിടെ വർഷങ്ങൾ പഴക്കമുള്ള സൗഹൃദ കഥ പറയുകയാണ് കുന്ദമംഗലം കണക്കഞ്ചേരി കാദറും നീലാറമ്മൽ മുഹയ്മീനും. ഓർമ ശെരിയാണെങ്കിൽ 1978 മുതലുള്ള സൗഹൃദമാണിവരുടേത്.ഇന്നും അതേപടി നിലനിർത്തികൊണ്ടുപോകുന്നതിനും കാദറിനും മുഹയ്മീനും സാധിക്കുന്നു.സീനിയർ പ്ലെയർ ആയാണ് മുഹയ്‌മീനെ കാദറിനെ പരിചയം.ഒരിക്കൽ പോലും മൊബൈൽ ഉപയോഗിക്കാത്ത ഇദ്ദേഹത്തെ തന്റെ ലൂണ വണ്ടിയിൽ കൂട്ടികൊണ്ടു വരുന്നതും കൊണ്ടുപോകുന്നതും കാദറാണ്.രാത്രിയിൽ 10.30 ഓടുകൂടിയൊക്കെയാണ് ഹോട്ടൽ ഉപജീവനം നടത്തുന്ന മുഹയ്മീൻ എത്തുക ശേഷം കാദറിനെ കണ്ട് സംസാരിച്ചാണ് വീട്ടിലേക്ക് ചെല്ലുന്നത്.മുഹയ്‌മീനെ കുറിച്ച് പറയുമ്പോൾ തന്നെ കാദറിന് ഒരായിരം വാക്കുകളാണ്.ഫുടബോളിനെ കൊണ്ട് നടക്കുന്ന ആളാണ് മുഹയ്മീൻ .എല്ലായിടത്തും കളി കാണാൻ ചെല്ലും എനിക്ക് പോവാൻ പറ്റിയാൽ ഞാനും പോവും കാദർ പറയുന്നു. കേരള മാസ്റ്റേഴ്സ് മാനേജർ കൂടിയാണിയാൾ.ചാരിറ്റി പ്രവർത്തകൻ നിസാറും ഇടക്ക് ഇവരോടപ്പം ഉണ്ടാകാറുണ്ട്.പച്ചക്കറി ബിസിനസ് ആണ് കാദറിന്.

Leave a Reply

Your email address will not be published. Required fields are marked *