തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി ആരോപണമുന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര. ‘രഞ്ജിത്തിന്റെ രാജി അദ്ദേഹം ചെയ്ത തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണ്, രഞ്ജിത്തിന്റെ രാജിയില്‍ സന്തോഷമോ ദു:ഖമോ ഇല്ല. നിരവധിപ്പേര്‍ക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. രഞ്ജിത്ത് അവസാനത്തെയാളല്ല. രഞ്ജിത്തിനെതിരെ നിയമനടപടിക്ക് ഇല്ല. താന്‍ കാണിച്ച പാത പലരും പിന്തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ കേരള പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഇത് വരെ വിളിച്ചിട്ടില്ലെന്നും ശ്രീലേഖ പറഞ്ഞു.

‘അയാള്‍ നല്ല ചലച്ചിത്രകാരനായിരിക്കാം. എന്നാല്‍ സ്വഭാവം തിരുത്തണം. മറ്റുള്ളവര്‍ക്ക് ഇതൊരു പാഠമാകണം. അയാള്‍ക്ക് കുറച്ച് സമയം നല്‍കണം, സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണം . അവരുടെ ജോലിയില്‍ അവര്‍ മിടുക്കരായിരിക്കാം. പക്ഷെ അവര്‍ നല്ല മനുഷ്യരല്ല. ഇവര്‍ മറ്റുള്ളവര്‍ ചെയ്തതിനെ പിന്തുടരുകയാണ്. ഇത് ഒരു സാധാരണ ശീലമാവുകയാണ് സിനിമ വ്യവസായത്തില്‍. ജനങ്ങള്‍ അതിനെതിരെ ശബ്ദം ഉയര്‍ത്തിയിട്ടില്ല. അതാണ് പ്രശ്‌നം. അയാള്‍ നല്ല ചലച്ചിത്രകാരനാണ് അതിനാല്‍ ഇനി മേലില്‍ സിനിമ നിര്‍മ്മിക്കുവാന്‍ കഴിയാത്ത വിധത്തില്‍ അത്ര ശക്തമായ ശിക്ഷ നല്‍കണമെന്നില്ല, ശ്രീലേഖ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *