മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരല്‍മലയില്‍ നടത്തിയ തിരച്ചിലില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. അസ്ഥി ഭാഗങ്ങളും മുടിയും ഉള്‍പ്പെടെ 6 ശരീര ഭാഗങ്ങളാണ് ലഭിച്ചത്. കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തും. ശരീര ഭാഗങ്ങള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആനടിക്കാപ്പില്‍- സൂചിപ്പാറ മേഖലയിലാണ് തിരച്ചില്‍ നടത്തിയത്. ദുരന്തത്തില്‍ കാണാതായവരുടെ ബന്ധുക്കളുടെ നിര്‍ദേശ പ്രകാരമാണ് ഇന്ന് പ്രത്യേക സംഘം തിരച്ചിലിനിറങ്ങിയത്.

അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം പൂര്‍ത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *