കാന്താരയിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്ജ്. ചിത്രത്തിലെ ‘വരാഹ രൂപം’ എന്ന ഗാനം തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന പാട്ടിന്റെ കോപ്പിയാണെന്ന ആരോപണം ചിലര്‍ ഉന്നയിച്ചിരുന്നു. ‘വരാഹ രൂപം’ എന്ന പാട്ട് തൈക്കൂടം ബ്രിഡ്ജ് ഇന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓര്‍ക്കസ്ട്രല്‍ അറേഞ്ച്‌മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണെന്നാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഒരേ രാഗം ആയതുകൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ലെന്നും കോപ്പിയാണെന്ന് നല്ല ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.തൈക്കൂടത്തിന്റെ പാട്ട് കാന്താരയിൽ കോപ്പിയടിച്ചതാണെന്നായിരുന്നു ഉയർന്ന ആരോപണം. എന്നാൽ വിവാദങ്ങൾ തുടങ്ങിയ സമയത്ത് ഇതിനെ തള്ളിക്കൊണ്ട് കാന്താരയുടെ സംഗീത സംവിധായകന്‍ ബി.അജനീഷ് ലോക്‌നാഥ് രംഗത്തെത്തിയിരുന്നു. കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ തോന്നുന്നതാണെന്നുമായിരുന്നു അജനീഷിന്റെ പ്രതികരണം.ഇപ്പോഴിതാ തങ്ങളുടെ പാട്ട് കോപ്പി അടിച്ചതാണെന്ന വാദവുമായി തൈക്കുടം ബ്രിഡ്ജ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവരുടെ പ്രതികരണം. പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് തൈക്കുടം ബ്രിഡ്ജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *