‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ന്റെ തമിഴ് റീമേക്ക് ട്രെയിലർ റിലീസ് ചെയ്തു. ഐശ്വര്യ രാജേഷ് നായികയായെത്തുന്ന ചിത്രത്തിൽ രാഹുൽ രവീന്ദർ ആണ് നായകൻ.സംവിധായകൻ ആ‍ർ.‍ കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് കണ്ണൻ.’ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ന്റെ തെലുങ്ക് റീമേയ്ക്ക് അവകാശവും വാങ്ങിയിരിക്കുന്നത് കണ്ണനാണ്. ബാല സുബ്രഹ്‌മണ്യമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സവരി മുത്തുവും ജീവിതയും ചേർന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ലിയോ ജോൺപോൾ എഡിറ്റിങ്ങും രാജ്കുമാർ കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. ചിത്രം ഉടൻ റിലീസ് ചെയ്യുമെന്നാണ് വിവരം. മലയാളത്തിൽ ജിയോ ബേബിയായായിരുന്നു സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും. നിമിഷ സജയൻ–സുരാജ് വെഞ്ഞാറമ്മൂട് ജോഡികളുടെ അഭിനയപ്രകടനം സിനിമയുടെ പ്രധാന ആകർഷണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *