പുതുപ്പാടി: സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും, മുൻ ദേശീയ താരവും,വിദ്യാഭ്യാസ വകുപ്പിന്റെ കായിക ക്ഷമത പദ്ധതിയുടെ റവന്യൂ ജില്ലാ മുൻ കോഡിനേറ്ററും,ജില്ലാ സ്പോർട്സ് ഓർഗനൈസറും,നിരവധി കായിക സങ്കടനകളുടെ സംസ്ഥാന ജില്ലാ ഭാരവാഹിയും,പുതുപ്പാടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കായിക അധ്യാപകനുമായിരുന്ന ടി എം അബ്ദുറഹിമാൻ നിര്യാതനായി.

നിലവിൽ അത്ലറ്റിക്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം,സംസ്ഥാന റഗ്ബി അസോസിയേഷൻ വൈസ് പ്രസിഡന്റ്,ആട്ടിയ പാട്ടിയസംസ്ഥാന അസോസിയേഷന്റെ പ്രസിഡന്റ്,സൈക്ലിങ് അസോസിയേഷൻ,സൈക്കിൾ പോളോ അസോസിയേഷൻ,തഗ് ഓഫ് വാർ അസോസിയേഷൻ എന്നിവയുടെ സംസ്ഥാന കൗൺസിൽ അംഗവുമാണ്.കൂടാതെ ടെന്നീസ് വോളിബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആയും പ്രവർത്തിച്ചു വരികയായിരുന്നു. സപ തക്രോ, റഗ്ബി, ആട്യ പാട്ട്യ എന്നി ഗെയിമുകൾ കേരളത്തിൽ കൊണ്ടു വന്നതിൽ മുഖ്യ പങ്കു വഹിച്ചു.
ഭാര്യ: സൽമ.

മക്കൾ: അഡ്വ.ഷമീം അബ്ദുറമാൻ, ഷഹനാസ്. മരുമകൻ: ഷംനാസ്

മയ്യത്ത് നിസ്കാരം 4 മണിക്ക് എലോക്കര ജുമാ മസ്ജിദ് – 4.30 ഈങ്ങാപ്പുഴ ജുമാ മസ്ജിദ്

Leave a Reply

Your email address will not be published. Required fields are marked *