വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ നടന്ന ജില്ലാതല റിപ്പബ്ലിക്
ദിനാഘോഷച്ചടങ്ങില്‍ പോലീസ്, അഗ്നിശമന സേന, ഫോറസ്റ്റ്, എക്സൈസ്, അഗ്നിശമന സേനയുടെ സിവിൽ ഡിഫെൻസ്, , എൻ.സി.സി, എസ്‌.പി.സി, സ്കൗട്ട്, ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, ടീം കേരള യുവജന സന്നദ്ധസേന ഉൾപ്പെടെ 28 പ്ലറ്റൂണുകളാണ് പരേഡിൽ പങ്കെടുത്തത്.

സിറ്റി പോലീസ് ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് മികച്ച പരേഡിനുള്ള ട്രോഫി മന്ത്രി മുഹമ്മദ്‌ റിയാസിൽ നിന്നും ഏറ്റുവാങ്ങി. എസ്.പി.സി കോഴിക്കോട് സിറ്റിയുടെ മൂന്നാമത്തെ പ്ലറ്റൂൺ വിദ്യാർത്ഥികളുടെ മികച്ച പരേഡിനുള്ള അവാർഡും ഏറ്റുവാങ്ങി.

പരേഡിൽ പങ്കെടുത്ത മുഴുവൻ പ്ലാറ്റൂണുകൾക്കും മന്ത്രി ട്രോഫി സമ്മാനിച്ചു.

വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിത-ശിശു വികസന വകുപ്പ് നൽകുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അർഹരായ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ജിഎച്ച്എസ്എസ്സ് മെഡിക്കൽ കോളേജ് ക്യാമ്പസ്‌ പ്ലസ് വൺ വിദ്യാർത്ഥി ധ്യാൻ വി, സിൽവർ ഹിൽസ് ഹയർസെക്കണ്ടറി സ്കൂൾ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ചാരു നൈനിക എൽ, നല്ലൂർ ജിജിയുപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി ആദികേശ് പി, പറയഞ്ചേരി ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി മണി പി എന്നിവരെയാണ് പുരസ്‌കാരം നൽകി ആദരിച്ചത്.

തുടർന്ന് വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനവും നൃത്താവിഷ്കാരവും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *