2015 ൽ മലയാളത്തിന്റെ യുവനിരയെ അണിനിരത്തി ജോൺ വർഗീസ് സംവിധാനം ചെയ്‌തെ ചിത്രമായിരുന്നു ‘അടി കപ്യാരെ കൂട്ടമണി’. സിനിമ അവസാനിപ്പിച്ചത് ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത ബാക്കിവെച്ചു കൊണ്ടായിരുന്നു . ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് നടൻ അജു വർഗീസിന്റെ പുതിയയ ഫേസ്ബുക്ക് പോസ്റ്റ്.
നോ ക്യാപ്‌ഷൻ എന്ന അടിക്കുറിപ്പോടെ മൂന്ന് പള്ളിമണികളുടെ ചിത്രമാണ് അജു വർഗീസ് പങ്കുവെച്ചത്.
തൊട്ടുപിന്നാലെ തന്നെ അടി കപ്യാരെ കൂട്ടമണിയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞു. അജുവിന്റെ പോസ്റ്റ് സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സിഗ്നൽ ആണെന്ന പലരും അഭിപ്രായപ്പെടുന്നത്. നിരവധിപ്പേർ സിനിമയുടെ പ്രതീക്ഷകൾ പങ്കുവെക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *