കെടിഡിസി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി.കെ.ശശിയുടെ പാർട്ടി ഫണ്ട് തിരിമറിയുടെ തെളിവുകൾ പുറത്ത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് പരാതിക്കാരിൽ നിന്ന് തെളിവുകൾ ശേഖരിച്ചത് .
മണ്ണാർക്കാട് സർക്കിൾ സഹകരണ വകുപ്പിലെ വിവിധ സൊസെറ്റികളിൽ പാർട്ടി അറിയാതെ നടത്തിയ 35 നിയമനങ്ങൾ , യൂണിവേഴ്സൽ കോളേജിൽ ചെയർമാനാകാൻ മണ്ണാർക്കാട് താലൂക്കിലുള്ള സഹോദരിയുടെ അഡ്രസിൽ അഡ്രസ് പ്രുഫ് ഉണ്ടാക്കിയതിൻ്റെ രേഖകൾ തുടങ്ങിയവയാണ് ഹാജരാക്കിയത്. കൂടാതെ
സിപിഐഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് 5 കോടി 60 ലക്ഷം രൂപ യുണിവേഴ്സൽ കോളജിന് ഓഹരി വാങ്ങിയതിൻ്റെ രേഖകൾ ഓഡിറ്റ് റിപ്പോർട്ട് അടക്കം ലഭ്യമാക്കിയിട്ടുണ്ട്.

സ്വന്തം ഡ്രൈവർ പി കെ ജയൻ്റെ പേരിൽ അലനല്ലൂർ വില്ലേജ് പരിസരത്ത് വാങ്ങിയ 1 കോടിക്ക് മുകളിൽ വിലയിൽ വാങ്ങിയ സ്ഥലത്തിൻ്റെ ആധാരം/ പോക്ക് വരവ് സർട്ടിഫിക്കറ്റുകൾ, യൂണിവേഴ്സൽ കോളജിന് സമീപം മകൻ്റെ പേരിൽ വാങ്ങിയ ഒരേക്കർ സ്ഥലത്തിൻ്റെ രേഖകൾ എന്നിവയും പാർട്ടി നേതൃത്വത്തിന് കൈമാറി.

മണ്ണാർക്കാട് നഗരസഭയിൽ പാവാടിക്കുളത്തിന് സമീപത്തുള്ള പാർട്ടിയുടെ സ്ഥല കച്ചവടത്തിൻ്റെ രേഖകൾ, പാർട്ടി ഏരിയ കമ്മിറ്റി ഓഫീസ് ആയ നായനാർ സ്മാരകത്തിൻ്റെ നിർമ്മാണത്തിൽ പി കെ ശശിയുടെ റൂറൽ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയ പത്ത് ലക്ഷത്തിൻ്റെയും ജില്ലാ സമ്മേളനം നടത്തിയ വകയിൽ ശശിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ 10 ലക്ഷം രൂപയുടെ തെളിവുകൾ എന്നിവയും സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം പുത്തലത്ത് ദിനേശന് മണ്ണാർക്കാട് ഏരിയ കമ്മിറ്റി കൈമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *