പ്രവാസിയെ തട്ടിക്കൊണ്ട് പോയി സ്വർണവും പണവും തട്ടിയ കേസിൽ യുവതിയുൾപ്പെടെ ആറ് പേർ അറസ്റ്റിൽ. മുഹൈദീന്റെ കാമുകി ഇന്‍ഷയും സഹോദരന്‍ ഷഫീക്കുമുൾപ്പെടെ ആറ് പേരാണ് അറസ്റ്റിലായത്.

തക്കല സ്വദേശി മുഹൈദീന്‍ അബ്ദുള്‍ ഖാദറിനെ തിരുവനന്തപുരം വീമാനത്താവളത്തിൽ വെച്ച് ഇക്കഴിഞ്ഞ 22 നാണ് തട്ടിക്കൊണ്ട് പോയത്. തുടർന്ന് ചിറയിന്‍കീഴിലെ റിസോര്‍ട്ടില്‍ രണ്ട് ദിവസം കെട്ടിയിട്ട് കവർച്ച നടത്തുകയായിരുന്നു.

ദുബായില്‍ വച്ച് മുഹൈദീനും ഇന്‍ഷയുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തില്‍ നിന്നും പിന്മാറിയ മുഹൈദീനോട് ഇന്‍ഷ ഒരു കോടി രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയി 15,70,000 രൂപയും രണ്ട് ഫോണും സ്വര്‍ണവും കവർച്ച നടത്തിയത്.

കൂടാതെ ഇയാളുടെ കയ്യിൽ നിന്ന് മുദ്ര പത്രങ്ങളും ഒപ്പിട്ട് വാങ്ങിയതായി പരാതിയുണ്ട്. കവർച്ചക്ക് ശേഷം പ്രവാസിയെ സ്‌കൂട്ടറില്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *