ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുള്ളാവൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന പുള്ളന്നൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം പി.ടി.എ റഹീം എംഎല്‍എ നിര്‍വ്വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 27 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ സ്മാര്‍ട്ട് ക്ലാസ് റൂം, ഓഡിറ്റോറിയം, കിച്ചന്‍ ബ്ലോക്ക് എന്നിവയാണ് വിഭാവനം ചെയ്തിട്ടുള്ളത്. എംഎല്‍എ ഫണ്ടില്‍ നിന്ന് രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച ക്ലാസ് റൂം കോംപ്ലക്‌സിലാണ് ഇപ്പോള്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്.
ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കോമ്പൗണ്ട് വാള്‍, ഗ്രൗണ്ട് ഇന്റര്‍ലോക്ക് എന്നിവയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ അബ്ദുല്‍ ഗഫൂര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി.എ സിദ്ദീഖ്, വാര്‍ഡ് മെമ്പര്‍ പി.ടി അബ്ദുറഹിമാന്‍, പി.ടി.എ പ്രസിഡന്റ് കെ.സി അബ്ദുല്‍സലാം, ഹെഡ്മാസ്റ്റര്‍ എം.ടി മുഹമ്മദ്, സ്‌കൂള്‍ വികസന സമിതി കണ്‍വീനര്‍ കോട്ടക്കല്‍ ഷംസുദ്ദീന്‍, എസ്.എം.സി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് ആറങ്ങാട്ട്, പൂര്‍വ്വ വിദ്യാര്‍ത്ഥി സമിതി കണ്‍വീനര്‍ മുഹമ്മദ് ബഷീര്‍, സീനിയര്‍ അധ്യാപിക പ്രഭിഷ ജയന്‍, സ്റ്റാഫ് സെക്രട്ടറി എം ധീഷ്മ എന്നിവര്‍ സംസാരിച്ചു.