തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് ഇല്ല. പാര്‍ട്ടിയില്‍ ചേരണമെന്ന കോണ്‍ഗ്രസ് അഭ്യര്‍ഥന പ്രശാന്ത് കിഷോര്‍ തള്ളി. കോൺഗ്രസിന്റെ ഉപാധികൾ അംഗീകരിക്കാനാകില്ലെന്നു പറഞ്ഞാണ് അദ്ദേഹം ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചത്.

പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ക്കു മേലുള്ള ചര്‍ച്ചയ്ക്കു പിന്നാലെ കോണ്‍ഗ്രസ് പ്രസിഡന്റ് എംപവേഡ് ആക്ഷന്‍ ഗ്രൂപ്പ് 2024 രൂപവത്കരിക്കുകയും നിര്‍ണായകചുമതലകളുള്ള ഈ സമിതിയുടെ ഭാഗമാകാനും പാര്‍ട്ടിയില്‍ ചേരാനും അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം ഇത് നിരസിച്ചു. പ്രശാന്ത് കിഷോര്‍ പാര്‍ട്ടിക്ക് നല്‍കിയ ഉപദേശങ്ങള്‍ക്ക് നന്ദിയെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വീറ്റില്‍ പറയുന്നു.

അതേസമയം, പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കായി പ്രശാന്ത് കിഷോറിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്നാണ് സൂചന.കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് ഉന്നതതല യോഗത്തിൽ പാർട്ടി നവീകരണദൗത്യവുമായി പ്രശാന്ത് കിഷോറിനെ പാർട്ടിയിലെത്തിക്കാനുള്ള പദ്ധതി വിശദമായി ചർച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *