എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ മുൻ സെക്രട്ടറിയുമായിരുന്ന എ എ റഹീമിനെതിരെ അറസ്റ്റ് വാറണ്ട് .എസ്.എഫ്.ഐ നടത്തിയ സമരത്തിനിടെ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സർവ്വീസസ് മേധാവിയും പ്രൊഫസറുമായ ഡോ. വിജയ ലക്ഷ്‌മിയെ അന്യായതടങ്കലിൽ വച്ച് ഭീക്ഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന പരാതിയിലാണ് നടപടി,തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് അഭിനമോൾ രാജേന്ദ്രൻ്റെതാണ് ഉത്തരവ്.റഹിമുൾപ്പെടെ 12 പേരാണ് കേസിലെ പ്രതികൾ. നേരത്തെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി വിജയലക്ഷ്മിയുടെ എതിർപ്പിനെതുടർന്ന് കോടതി തള്ളിയിരുന്നു. കോടതിയിൽ ഹാജരാകാമെന്ന ഉറപ്പിൻമേൽ സ്റ്റേഷനിൽ നിന്നു ജാമ്യമനുവദിക്കാമെന്ന വ്യവസ്ഥയോടെയാണ് അറസ്റ്റ് വാറണ്ട്.
എ.എ. റഹീം, മുൻ എസ് എഫ് ഐ പ്രവർത്തകർ എസ്.അഷിദ, ആർ.അമൽ, പ്രദിൻ സാജ് കൃഷ്ണ, അബു.എസ്. ആർ,ആദർശ് ഖാൻ,ജെറിൻ,അൻസാർ.എം, മിഥുൻ മധു, വിനേഷ്.വിഎ, അപർണ ദത്തൻ, ബി.എസ്.ശ്രീന എന്നിവരാണ് കേസിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള പ്രതികൾ.

Leave a Reply

Your email address will not be published. Required fields are marked *