തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വ്ളാത്താങ്കര സ്വദേശിയായ 33 വയസുകാരി അൽമ ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നത്തെ തുടർന്നാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം. 

വഴക്കിന് പിന്നാലെ അൽമയെ കൊലപ്പെടുത്തിയ വിഷ്ണു അയൽവീട്ടിൽ ചെന്ന് വിവരം പറയുകയായിരുന്നു. അവരാണ് പൊലീസിനെ വിവരം അറിയിച്ചത്. ട്യൂഷൻ സെന്‍ററിലെ അധ്യാപകനാണ് വിഷ്ണു. പത്ത് വർഷം മുമ്പാണ് വിഷ്ണുവും അൽമയും വിവാഹിതരായത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസം.

Leave a Reply

Your email address will not be published. Required fields are marked *