കഴിഞ്ഞ മാസം പതിനെട്ടിന് അച്ഛനെ കാണാതായ ശേഷം അക്കൗണ്ടിൽ നിന്നും പിൻവലിക്കപ്പെട്ടത് രണ്ടു ലക്ഷം രൂപയെന്ന് കോഴിക്കോട് കൊല്ലപ്പെട്ട സിദ്ധിഖിന്റെ മകൻ ഷഹദ് മാധ്യമങ്ങളോട് പറഞ്ഞു. പതിനഞ്ച് ദിവസം മുൻപ് മാത്രമാണ് ഷിബിൻ സിദ്ധിഖിന്റെ ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചത്.
കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടത് ഷിബിലിനെ ജോലിയിൽ നിന്ന് ഈ മാസം 18 ന് പുറത്താക്കിയിരുന്നു എന്നും മകൻ വ്യക്തമാക്കി. അതിന് ശേഷമാണ് അച്ഛനെ കാണാതായെതെന്നും മകൻ വ്യക്തമാക്കി. പതിനെട്ടാം തിയതി മുതൽ തന്നെ സിദ്ധിക്കിനെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും മകൻ കൂട്ടിച്ചേർത്തു.
ഈ മാസം പതിനെട്ടിനാണ് സിദ്ധിക്കിനെ കാണാതാകുന്നത്. കുറച്ചു ദിവസങ്ങളായി അദ്ദേഹത്തെ പറ്റി വിവരങ്ങൾ ലഭിക്കാത്തതിനാൽ കുടുംബം പൊലീസിൽ പരാതി നൽകി. എടിഎം വഴി പണം നഷ്ടമായതായും എല്ലാ ദിവസവും പണം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചിരിക്കുന്നതായും സിദ്ധിക്കിന്റെ മകൻ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടു ലക്ഷത്തോളം രൂപ സിദ്ധിക്കിനെ കാണാതായതോടെ അക്കൗണ്ടിൽ നിന്നും നഷ്ട്ടപെട്ടന്ന മകൻ ഷഹദ് പറഞ്ഞു. കൂടാതെ സിദ്ധിക്കിനെ കാണാതായതിന് ശേഷം കടയിൽ നിന്നും പണം നഷ്ടപ്പെട്ടിരുന്നു എന്നും മകൻ വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് മലപ്പുറം തിരൂർ സ്വദേശിയായ വ്യവസായിയെ രണ്ടംഗ സംഘം കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചത്. തിരൂർ സ്വദേശി സിദ്ധിഖാണ് കൊല്ലെപ്പെട്ടത്. 58 വയസായിരുന്നു. അട്ടപ്പാടി ചുരത്തിൽ നിന്നാണ് ട്രോളി ബാഗ് കണ്ടെടുത്തത്. കൊലനടത്തിയവരെന്ന് സംശയിക്കുന്ന ഷിബിലി എന്ന യുവാവും ഫർഹാന എന്ന യുവതിയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
കോഴിക്കോട്ടെ എരഞ്ഞിപ്പാലത്തെ ടൂറിസ്റ്റ് ഹോമിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒളവണ്ണയിൽ ഹോട്ടൽ നടത്തുകയായിരുന്നു സിദ്ധിക്ക്. ജീവനക്കാരനായ ഷിബിനും സുഹൃത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു. മണ്ണാർക്കാട് സ്വദേശികളായ പ്രതികളെ പൊലീസ് ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. ഹോട്ടലിൽ ഇന്നലെ ഫോറൻസിക് പരിശോധന നടന്നു. മഫ്തിയിൽ പൊലീസ് ഹോട്ടലിൽ ക്യാമ്പ് ചെയ്ത് ഇന്നലെ അന്വേഷണം നടത്തിയിരുന്നു.