രാജ്യത്തെ ജനങ്ങൾക്ക് വീണ്ടും തിരിച്ചടി നൽകിയിരിക്കുകയാണ് കന്ദ്ര സർക്കാർ. വീണ്ടും ഇന്ധന വില വർധിപ്പിച്ചിരിക്കുകയാണ് കേന്ദ്രം. സി എൻ ജി യുടെ വിലയാണ് വർധിപ്പിച്ചത്. സി എൻ ജി ക്ക് കിലോഗ്രാമിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്.
ഡൽഹിയിൽ സി എൻ ജി യുടെ വില 83.09 രൂപയായി. രണ്ട് ആഴ്ചക്കുള്ളിൽ വില വർധിപ്പിക്കുന്നത് നാലാം തവണയാണ്. 12 ദിവസത്തിനുള്ളിൽ 6 രൂപയാണ് വർധിപ്പിച്ചത്. ഇന്ധനക്കമ്പനികൾ വലിയ പ്രതിസന്ധിയിലൂടെയാണ് പോകുന്നതെന്നും 1000 കോടിയോളം രൂപയുടെ നഷ്ടമുണ്ടെന്നുമാണ് വിവരം. ഇവർ ലാഭമുണ്ടാക്കിക്കൊടുക്കാനുള്ള നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
കേന്ദ്രത്തിൻ്റെ കോർപ്പറേറ്റ് പ്രീണനത്തിൻ്റെ ഭാഗമായുള്ള നടപടികൾ സാധാരണക്കാരൻ്റെ തലയിൽ അടിച്ചേൽപ്പിക്കാനുള്ള ഇടപെടലുകളാണ് മോദി സർക്കാർ ചെയ്യുന്നത്. ഇന്നലെ പെട്രോളിൻ്റേയും ഡീസലിൻ്റേയും വില വർധിപ്പിച്ചിരുന്നു. ഇന്നലെ ഏകദേശം മൂന്ന് രൂപയോളമാണ് വർധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പെട്രോൾ ഡീസൽ വില വർധിപ്പിച്ചതും നാല് തവണയായിരുന്നു. ഈ കേന്ദ്ര നടപടികൾക്കെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.
