കൊച്ചി : സിനിമാ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് കാലിനു പരുക്കേറ്റു. ഞായറാഴ്ച മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. തിങ്കളാഴ്ച ശസ്ത്രക്രിയ‌ നടത്തും.

മറയൂർ ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസ്സിനകത്തുള്ള സംഘട്ടനം ചിത്രീകരിച്ചുകൊണ്ടിരിക്കെയാണ് പരുക്കേറ്റത്. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്കു കൊണ്ടുപോവുകയായിരുന്നു.

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. അയ്യപ്പനും കോശിയും എന്ന സച്ചിയുടെ അവസാന സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയൻ നമ്പ്യാർ

Leave a Reply

Your email address will not be published. Required fields are marked *