തിരുവനന്തപുരം: വീക്ഷണം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡിന്റെ ഡയറക്ടര്‍ബോര്‍ഡില്‍ ഉമാ തോമസ് എംഎല്‍എ, കെ.പ്രമോദ് , ഡോ. എം സി. ദിലീപ് കുമാര്‍ എന്നിവരെ പുതുതായി ഉള്‍പ്പെടുത്തി.വീക്ഷണം മാനേജിംഗ് ഡയറക്ടറും എം.എല്‍ എയുമായിരുന്ന അന്തരിച്ച പി.ടി.തോമസിന്റെ ഭാര്യയാണ് തൃക്കാക്കര എം എല്‍ എ ഉമാ തോമസ്.
കെ.പി.സി സി മുന്‍ മെമ്പറും കണ്ണൂരിലെ മാധവറാവു സിന്ധ്യ ഹോസ്പിറ്റല്‍ ചെയര്‍മാനും അറിയപ്പെടുന്ന സഹകാരിയുമാണ് കെ.പ്രമോദ്.കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറാണ് ഡോ.എം.സി. ദിലീപ് കുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *