മംഗ്‌ളൂരു: കര്‍ണാടകയിലെ ഉള്ളാളില്‍ മതിലിടിഞ്ഞ് വീണ് വീട് തകര്‍ന്ന് കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം.
ഉള്ളാള്‍ മുഡൂര്‍ കുത്താറുമദനി നഗറിലെ യാസീന്‍ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന (17), റിയാന (11) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം.
ശക്തമായ മഴയില്‍ സമീപത്തെ മതിലിടിഞ്ഞ് വീട്ടിന് മുകളില്‍ പതിച്ചാണ് അപകടം ഉണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്‌സുമെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.