ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിന്റെ അനധികൃത കടത്തും. ഈ വിഷയത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവര്‍ത്തനത്തില്‍ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്ട്ര സഭ ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കീഴില്‍ വിയന്ന ആസ്ഥാനമായുള്ള UNODC (United Nations Office on Drug and Crime) ആണ് ദിനാചരണങ്ങളെ ഏകോപിപ്പിക്കുന്നത്. 1987 ജൂണ്‍ 26 മുതല്‍ ലോകലഹരി വിരുദ്ധദിനം ആചരിക്കുന്നു.
ലഹരി ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍:
ഹൃദ്രോഗങ്ങള്‍
സ്‌ട്രോക്ക്
ശ്വാസകോശ അര്‍ബുദം
എച്ച്‌ഐവി
കരള്‍/വൃക്ക രോഗം
ഓറല്‍ ക്യാന്‍സര്‍
രക്താര്‍ബുദം
ശരീരഭാരം കുറയുന്നത്
മാനസികാരോഗ്യത്തില്‍ ലഹരി ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍:
വിഷാദം
പഠനത്തില്‍ /ഓര്‍മ്മ പ്രശ്നങ്ങള്‍
ഉറക്കമില്ലായ്മ
അക്രമാസക്തമായ പെരുമാറ്റം
വ്യാമോഹങ്ങള്‍
ഭ്രമാത്മകത
ആശയക്കുഴപ്പം
മാനസിക പ്രശ്നങ്ങള്‍