കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി അറിയിച്ചു. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെന്നാണ് കേസ്. മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ജൂലൈ 7ന് ഹാജരാകണമെന്നും അറസ്റ്റുണ്ടായാല്‍ ജാമ്യത്തില്‍ വിടാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.