മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പട്ടം എസ് യൂ ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന വി എസിന്റെ ആരോഗ്യനിലയെ പറ്റി 11.30 ന് ഇറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് വിവരങ്ങള്‍.
മെഡിക്കല്‍ ബുള്ളറ്റിന്‍
പട്ടം എസ് യൂ ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നു. വിവിധ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാന്‍ വിദഗ്ദ്ധ ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ സംഘം ശ്രമിച്ചുവരുന്നു.