കുറച്ച് നാളുകള്‍ക്ക് മുമ്പ് പുറത്തുവന്ന ബോളിവുഡ് താരം രണ്‍വീര്‍സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നടന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടിനെ പ്രശംസിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തത്.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേപ്പര്‍ മാഗസിനുവേണ്ടിയാണ് പൂര്‍ണ നഗ്നനായാണ് താരം പോസ് ചെയ്തത്. ബോളിവുഡിലെ അവസാനത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന അടിക്കുറിപ്പോടുകൂടിയായിരുന്നു മാസിക താരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്.

ഇപ്പോഴിതാ രണ്‍വീറിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുകയാണ്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. സ്വന്തം നഗ്‌ന ചിത്രങ്ങളിലൂടെ അവരെ അപമാനിച്ചെന്നും പരാതിയില്‍ ആരോപിച്ചു. ഐടി ആക്ട്, ഐപിസി നിയമങ്ങള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി താരത്തിനെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം. താരത്തിനെതിരെ രണ്ടുപരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

രണ്‍വീറിന്റെ ചിത്രങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യം മുതല്‍ ലഭിച്ചത്. റിസ്‌ക് ഏറ്റെടുക്കാന്‍ ഭയമില്ലാത്ത വ്യക്തിയെന്നും വ്യത്യസ്തനെന്നും നിരവധി പേര്‍ താരത്തെ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *