ടസ്‌കലൂസ: ടസ്‌കലൂസയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ വെടിയേറ്റ് മരിച്ചു. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ നിന്നുള്ള ഡോക്ടര്‍ രമേഷ് ബാബു പേരാംസെട്ടിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടന്ന് വരികയാണ്.

38 വര്‍ഷത്തെ അനുഭവപരിചയമുള്ള പ്രശസ്ത ഫിസിഷ്യനായിരുന്നു അദ്ദേഹം. ക്രിംസണ്‍ കെയര്‍ നെറ്റ്വര്‍ക്ക് എന്ന മെഡിക്കല്‍ ഓഫിസര്‍മാരുടെ സംഘത്തിന്റെ സഹസ്ഥാപകനാണ്. ക്രിംസണ്‍ കെയര്‍ നെറ്റ്വര്‍ക്ക് ടീം ഫെയ്സ്ബുക്കില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *