കോഴിക്കോട്: വടകര പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ ആത്മഹത്യക്ക് ശ്രമിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫിസർ സജിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സജിയെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മേലുദ്ദോഗസ്ഥ പീഡനം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹപ്രവർത്തകരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമിട്ടാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹർത്താൽ ദിനത്തിൽ ഡ്യൂട്ടിക്ക് വൈകിയതിന് ഇയാൾക്ക് മെമ്മോ നൽകിയിരുന്നു. ഇതിൻറെ മാനസിക പ്രയാസത്തിലായിരുന്നു സജി. സ്റ്റേഷന് മുകളിലെ നിലയിൽ തൂങ്ങി മരിക്കാൻ കയർ കുരുക്കി തൂങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട സഹപ്രവർത്തകർ ഇയാളെ ആശുപത്രിയിൽ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *