കോഴിക്കോട്: അര്‍ജുന് അന്ത്യവിശ്രമമൊരുങ്ങുന്നത് കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുമുറ്റത്ത് . അര്‍ജുന്‍ നിര്‍മിച്ച വീടിനോട് ചേര്‍ന്ന് സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. അര്‍ജുന്റെ ബന്ധുക്കളെ ചേര്‍ത്തുപിടിക്കാന്‍ കണ്ണാടിക്കലിലെ വീട്ടിലേക്ക് നിരവധി പേരാണെത്തുന്നത്.

അര്‍ജുന്‍ സ്വപ്നം കണ്ട് നിര്‍മിച്ച വീടാണിത് . ലോറിയില്‍ ജോലിക്ക് പോകുന്നതിനാല്‍ വളരെ കുറച്ച് കാലം മാത്രമാണ് അര്‍ജുന്‍ ഈ വീട്ടില്‍ താമസിച്ചത്. മകന് അന്ത്യനിദ്ര വീടിനോട് ചേര്‍ന്നാകണമെന്നുള്ളത് അച്ഛന്റെ ആഗ്രഹമാണ്. വീടിന്റെ വലത് വശത്തായാണ് സംസ്‌കരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *