നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ കോടതിയില്‍ ഹാജരായി. ദിലീപ്, പള്‍സര്‍ സുനി, മാര്‍ട്ടിന്‍ എന്നിവരാണ് ഹാജരായത്. അടച്ചിട്ടമുറിയിലാണ് വിചാരണ നടപടികള്‍ നടന്നത്. പ്രതികകളുടെ വിസ്താരം നാളെയും തുടരും.
കേസിലെ പ്രതിയായ പള്‍സര്‍ സുനിക്ക് കഴിഞ്ഞ സെപ്തംബര്‍ 17 -ാം തീയതി സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.