കോഴിക്കോട് : പാളയം കല്ലായ് റോഡിലുള്ള ആഡംബര ലോഡ്ജില്‍ റൂം വാടകയ്ക്ക് എടുത്ത് പണം വച്ച് ചീട്ടുകളി നടത്തിയ പന്ത്രണ്ടംഗ സംഘം അറസ്റ്റില്‍. ചീട്ടുകളി നടന്ന റൂമില്‍ നിന്നും രണ്ട് ലക്ഷത്തി എണ്‍പതിനായിരത്തി അഞ്ഞൂറ് രൂപയും പിടിച്ചെടുത്തു.
കല്ലായ് സ്വദേശി നവാസ്. എം.ടി (47) കണ്ണാടിക്കല്‍ സ്വദേശി റിയാസ് .ടി.പി (53) കൊളങ്ങര പീടിക സ്വദേശികളായ മുഹമദ്ദ് ബന്ഷീര് (45) അബ്ദുള്‍ റസാഖ് .കെ (62) പയ്യാനക്കല്‍ സ്വദേശികളായ മുഹമദ് അഷ്റഫ്. സി.വി (33) സിദ്ധിക്ക് . വി.പി (36) റമീസ് പി.ടി (37) കപ്പക്കല്‍ സ്വദേശി ഷാഹുല്‍ ഹമീദ് എന്‍.പി (29) ഫ്രാന്‍സിസ് റോഡ് സ്വദേശി ഗഫൂര്‍ എ.ടി (54) നല്ലളം സ്വദേശി അഷ്റഫ് ടി.വി (53)കോതിപ്പാലം സ്വദേശി റാഫി എന്‍.വി (29) പാറോപടി സ്വദേശി ഷഹബിന് ടി.കെ (34) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് സിറ്റി പോലീസ് മേധാവി ടി. നാരായണന് ഐ.പി എസി ന് കീഴിലുള്ള ഡാന്‍സാഫ് സ്ക്വാഡും, ടൗണ്‍ ഇന്‍സ്പെക്ടര്‍ ജിതേഷ് പി യുടെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
ചീട്ടുകളി സംഘങ്ങള്‍ പല സ്ഥലങ്ങളിലായി വാടകയ്ക്ക് റൂമുകളും, വീടുകളും എടുത്ത് ബസ്സ് സ്റ്റാന്റിലോ മാളിലോ ഒത്ത് കൂടിയതിന് ശേഷം റൂം എടുത്ത ഏത് സ്ഥലങ്ങളില്‍ വച്ച് ചിടുകളിക്കണമെന്ന് തിരുമാനിക്കുന്നു പിന്നീട് മറ്റ് കളിക്കാരെ മൊബെല്‍ ഫോണില്‍ ലൊക്കേഷന്‍ ഇട്ട് അവിടെ എത്തിക്കും പോലീസിന്റെ നീക്കം അറിയുന്നതിനായി ചീട്ടുകളി സംഘത്തിലേക്കുള്ള വഴിയില്‍ ആളുകളെ നിയോഗിക്കും. ഇതാണ് പതിവ്. കോഴിക്കോട് സിറ്റി ഡെപ്പ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ പവിത്രന് ഐ പി എസിന് കിട്ടിയ രഹസ്യ വിവരത്തില്‍ പോലീസ് ചീടുകളി സംഘത്തെ പറ്റി മനസ്സിലാക്കുകയും അവരെ നിരീക്ഷിച്ച് വളരെ തന്ത്രപരമായി പിടികൂടുകയായിരുന്നു.
ടൗണ്‍ എസ്.ഐ സുലൈമാന്‍ ബി, ഡന്‍സാഫ് എസ്.ഐ മനോജ് എടയേടത്ത് , അനീഷ് മുസ്സേന്‍വീട്, ജിനേഷ് ചൂലൂര്‍, സരുണ്‍കുമാര്‍ പി.കെ, ശ്രീശാന്ത് എന്‍.കെ , ഷിനോജ് എം, അഭിജിത്ത് പി, ദിനീഷ് പി.കെ, മുഹമദ് മഷ്ഹൂര്‍ കെ.എം ടൗണ്‍ സ്റ്റേഷനിലെ എ.എസ് ഐ മനോജ് , അഭിലാഷ്, നിധീഷ് , പ്രസാദ് എന്നിവരാണ് അന്വേക്ഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.