ജയസൂര്യ ബാബു ആന്റണി എന്നിവരെ നായകന്മാരാക്കി റോജിന്‍ തോമസ്, ടി എസ് സുരേഷ് ബാബു എന്നിവർ സംവിധാനം ചെയ്യുന്ന സിനിമയാണ് കടമറ്റത്ത് കത്തനാർ. ത്രിഡിയിലാണ് ഇരു ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.

രണ്ടു സിനിമകള്‍ക്കും ഒരേ പേര് വന്നത് വിവാദമായതോടെ നടൻ ജയസൂര്യ രംഗത്തെത്തി.

ഈ പേര് തങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തതിതാണെന്നും അത് കൊണ്ട് തന്നെ മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ലെന്നും ജയസൂര്യ പറഞ്ഞു.. ഇതേ പേരില്‍ അവര്‍ സിനിമ ചെയ്യുന്നുവെങ്കില്‍ നമുക്ക് അവരെ വിലക്കാന്‍ സാധിക്കില്ല. ബാക്കി സിനിമ കാണുവര്‍ തീരുമാനിക്കട്ടെയെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഏറെ പഠനഗവേഷണങ്ങള്‍ക്കു ശേഷമാണ് തങ്ങള്‍ കത്തനാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ പേര് ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ല. അവര്‍ ചെയ്യുന്നത് അവരുടെ കത്തനാരാണ് നമ്മള്‍ ചെയ്യുന്നത് നമുടെ കത്തനാരും. അവര്‍ ചെയ്യുന്നെങ്കില്‍ ചെയ്യട്ടെ. നമുക്ക് വിലക്കാന്‍ ആകില്ലല്ലോ. രണ്ടും പുറത്തുവരട്ടെ. ജനം കണ്ട് തീരുമാനിക്കട്ടെ. ഗോകുലം ഗോപാലനെ പോലൊരു നിര്‍മാതാവ് എടുക്കുന്ന ചിത്രം ഊഹിക്കാവുന്നതേയുള്ളൂ’ ജയസൂര്യ പറഞ്ഞു.

മങ്കിപെന്‍, ഹോം തുടങ്ങിയ ഹിറ്റു ചിത്രങ്ങള്‍ സമ്മാനിച്ച റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാരില്‍ ജയസൂര്യയാണ് അഭിനയിക്കുന്നത്. 75 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നത്. വെര്‍ച്വല്‍ റിയാലിറ്റിയിലൊരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *