സിനിമ-ടെലിവിഷന്‍-തീയേറ്റര്‍ താരം വിക്രം ഗോഖലെ (77) അന്തരിച്ചു.ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പുണെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് അന്ത്യം . വെന്റിലേറ്ററില്‍ തുടരുന്ന ഗോഖലെയുടെ ആരോഗ്യനില വഷളാകുന്നതായി ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രി അധികൃതര്‍ ശനിയാഴ്ച രാവിലെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. നവംബര്‍ അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.1971ൽ അമിതാഭ് ബച്ചന്റെ ‘പർവാന’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച വിക്രം ഗോഖലെ, 2010ൽ മറാഠി ചിത്രമായ ‘അനുമതി’യിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. മറാഠി ചിത്രമായ ആഘാട്ടിലൂടെ സംവിധായകനായി.

അമിതാഭ് ബച്ചന്റെ ‘അഗ്നിപഥ്’, സൽമാൻ ഖാനും ഐശ്വര്യ റായ് ബച്ചനും അഭിനയിച്ച സഞ്ജയ് ലീലാ ബൻസാലിയുടെ ‘ഹം ദിൽ ദേ ചുകേ സനം’ എന്നിവയുൾപ്പെടെ നിരവധി മറാഠി, ഹിന്ദി സിനിമകളിൽ വേഷമിട്ടു. മിഷൻ മംഗൾ, ഹിച്ച്കി, അയാരി, ബാംഗ് ബാംഗ്!, ദേ ദാനാ ദൻ, ഭൂൽ ഭുലയ്യ തുടങ്ങിയ ചിത്രങ്ങളിലുൾപ്പെടെ 40 വർഷത്തിലേറെ നീണ്ട അഭിനയജീവിതത്തിൽ നിരവധി ടിവി ഷോകളിലും പ്രത്യക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *