ഇന്ത്യൻ ക്രിക്കറ്റ് താരം അക്സർ പട്ടേൽ വിവാഹിതനായി. ഗുജറാത്തിലെ വഡോദരയിൽ വച്ചായിരുന്നു വിവാഹം.ന്യൂട്രീഷണിസ്റ്റും ഡയറ്റീഷ്യനുമായ മേഹാ പട്ടേൽ ആണ് വധു. ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വർഷം ജനുവരിയിൽ നടന്നിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് കൈഫ്, ജയദേവ് ഉനദ്ഘട്ട് എന്നിവർക്ക് പുറമെ അക്സറിൻറെ അടുത്ത സുഹൃത്തുക്കളും ചടങ്ങുകളിൽ പങ്കെടുത്തു. വിവാഹിതനാവാനായി ന്യൂസിലൻഡിനെിരായ ഇന്ത്യയുടെ ഏകദിന, ടി20 പരമ്പരകളിൽ നിന്ന് വിട്ടു നിന്ന അക്സർ അടുത്ത മാസം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതുന്നത്

ഇന്ത്യക്കായി എട്ട് ടെസ്റ്റിലും 49 ഏകദിനങ്ങളിലും 40 ടി20 മത്സരങ്ങളിലും കളിച്ച അക്സർ മൂന്ന് ഫോർമാറ്റിലുമായി 140 വിക്കറ്റുകൾ സ്വന്തമാക്കി. മൂന്ന് ഫോർമാറ്റിലുമായി നാല് അർധസെഞ്ചുറികളും അക്സർ നേടി.

Leave a Reply

Your email address will not be published. Required fields are marked *